കീഴരിയൂർ : സർക്കാർ ഏറ്റെടുത്ത ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ കീഴരിയൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂർണമായ അർത്ഥത്തിൽ ഏറ്റെടുക്കൽ നടപടികൾ സർക്കാർ സ്വീകരിക്കണം. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഒഴിവുള്ള തസ്തികകൾ നികത്തണം. ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികളുടെ പ്രവേശനം ഉറപ്പുവരുത്തണം. പഞ്ചായത്തിലെ ഭൂരിഭാഗം വിദ്യാർത്ഥികളെയും വിദ്യാലയത്തിലെത്തിക്കാൻ ശ്രമിക്കണം. ഹൈസ്കൂൾ അധ്യാപകർക്ക് കുടിശ്ശികയായ ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും
ന്നും ആവശ്യപ്പെട്ടു. സ്കൂൾ സംരക്ഷണ സമിതി കാലവിളംബം കൂടാതെ വിളിച്ചു ചേർക്കണം.
കീഴരിയൂർ വെസ്റ്റ് എം.എൽ.പി. സ്കൂളിലെ സ:എം. നാരായണൻ മാസ്റ്റർ നഗറിൽ ജില്ലാ എക്സി അംഗം രജീന്ദ്രൻ കപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ. ടി.ബാലൻ അധ്യക്ഷത വഹിച്ചു. പി.ടി.നാരായണൻ സമ്മേളനനഗറിൽ പതാക ഉയർത്തി.
പ്രിയ കെ . എം രക്തസാക്ഷിപ്രമേയവും എൻ ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കെ. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി. ബിജു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.വി.നാരായണൻ, ധനേഷ് കാരയാട്, ശശി പൈതോത്ത്, പി.കെ.കുഞ്ഞിക്കണ്ണൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ടി.കെ വിജയൻ സെക്രട്ടറിയായി ഏഴംഗ ലോക്കൽ കമ്മിറ്റിയെയും മണ്ഡലം സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.