കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയില്‍ കാണുകയായിരുന്നു.
വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.