കീഴരിയൂർ: ‘ഒപ്പം‘ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. പട്ടാമ്പുുറത്ത് താഴ കേന്ദ്രീകരിച്ച് ഒപ്പം എന്ന പേരിൽ നൂറിൽ പരം വീട്ടുകാർ ചേർന്നാണ് റസിഡൻസ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടത്. ഇ.ടി നന്ദകുമാർ , തൊടുവയിൽ രാജൻ നായർ, ടി.കെ ചോയി രക്ഷാധികാരികൾ, ശിവാനന്ദൻ നെല്ല്യാടി പ്രസിഡണ്ട് , ഷംസുദ്ദീൻ പൂഞ്ചോല , അനീഷ് യു.കെ വൈസ് പ്രസിഡന്റ്മാർ, പ്രകാശ് സി.പി സെക്രട്ടറി ,ബഷീർ താജ് , ഭരതൻ കെ.സി ജോയൻ്റ് സെക്രട്ടറിമാർ, മനീഷ് എം.കെ ട്രഷറർ എന്നിവർ ഭാരവാഹികളാണ്, ഔദ്യോഗികമായ ഉദ്ഘാടനം ജനുവരി ആദ്യവാരം നടക്കും