വേനല്‍ക്കാലമായതോടെ കേരളത്തില്‍ പല ജില്ലകളിലും കോളറ രോഗം പതിയെ പടര്‍ന്ന് തുടങ്ങിയിരിക്കുകയാണ്. വെള്ളത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വൃത്തിഹീനമായ ജലം കുടിക്കുന്നതിലൂടെ കോളറ വരാനുള്ള സാധ്യത കൂടുതലാണ്. ശരിയായ വിധത്തില്‍, കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്ന രോഗമാണ് കോളറ. കോളറ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തെല്ലാം എന്നും, ഇത് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
എന്താണ് കോളറ
ബാക്ടീരിയ വഴി പകരുന്ന രോഗമാണ് കോളറ. മലിനമായ ജലം കുടിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്ന ബാക്ടീരിയകള്‍ വഴി, വയറിളക്കം, നിര്‍ജലീകരണം എന്നീ രോഗാവസ്ഥകള്‍ ഒരു വ്യക്തിയ്ക്ക് ഉണ്ടാകുന്നു.ലക്ഷണങ്ങള്‍
കോളറ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍, പ്രത്യക്ഷത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതല്ല. തുടക്കത്തില്‍ വയറിളക്കം ആയിരിക്കും ലക്ഷണമായി കാണുന്നത്. ഒരു വ്യക്തിയില്‍ ഈ ബാക്ടീരിയ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ ഇവ പുറത്തേയ്ക്ക് പോകുന്നതായിരിക്കും. ഇതിലൂടെ മറ്റുള്ളവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച്, മലിന ജലത്തിലൂടെ ഈ ബാക്ടീരിയകള്‍ മറ്റുള്ളവരിലേയ്ക്ക് എത്തുന്നു. ഒരു വ്യക്തിയ്ക്ക് കോളറ വന്നാല്‍, പ്രധാനമായും ശരീരത്തില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
വയറിളം
കോളറ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാല്‍ വയറിളക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ നിര്‍ത്താതെ വയറിളക്കം ഉണ്ടാകുന്നത് ശരീരത്തിലെ ജലാംശം ഇല്ലാതാകുന്നതിന് കാരണമാകുന്നു. പോഷക ശോഷണത്തിലേയ്ക്കും നയിക്കുന്നു. ഇവ ഒരു വ്യക്തിയുടെ ആരോഗ്യം സാവധാനത്തില്‍ ഇല്ലാതാക്കുന്നു. പ്രത്യേകിച്ച്, ശരീരം വിളര്‍ച്ചയിലേയ്ക്ക് പോകുന്നു. പലപ്പോഴും അരി കഴുകിയെടുത്ത വെള്ളത്തിന്റെ രൂപത്തില്‍ മലം വയറ്റില്‍ നിന്നും പോകുന്നതായിരിക്കും.
ഇവ കൂടാതെ, മനംപെരട്ടല്, ഛര്‍ദ്ദിക്കാന്‍ വരല് എന്നിവ ഉണ്ടാകാം. പ്രത്യേകിച്ച്, കോളറ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് തുടക്കത്തില്‍ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകാം. ചിലപ്പോള്‍ ദീര്‍ഘനേരം ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇവ കൂടാതെ, ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത് മുതല്‍ നിര്‍ജലീകരണം ശരീരത്തില്‍ ഉണ്ടാകുന്നു. കൂടാതെ, അമിതമായിട്ടുള്ള ക്ഷീണം, വായ വരണ്ട് പോകുന്ന അവസ്ഥ, അമിതമായിട്ടുള്ള ദാഹം, വരണ്ട് പോയ ചര്‍മ്മം എന്നിവയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ കൂടാതെ, ശരീരത്തില്‍ നിന്നും ഇലക്ട്രോലൈറ്റുകള്‍ നഷ്ടപ്പെടുന്നതാണ്. അതിനാല്‍, പേശികള്‍ക്ക് ബലക്കുറവും വേദനയും അനുഭവപ്പെടാം. രക്തസമ്മര്‍ദ്ദം അമിതമായി കുറയാനുള്ള സാധ്യതയും കൂടുതാലണ്. അതിനാല്‍, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.
വരുന്നതിന് പിന്നില്‍
പൊതു പൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്നതും, മലിനമായ ജലം ആഹാരത്തിനായി ഉപയോഗിക്കുന്നതുമെല്ലാം തന്നെ കോളറ പകരുന്നതിന് കാരണമാണ്. അതുപോലെ, അമിതമായി ആളുകള്‍ തിങ്ങിനിറഞ്ഞ് പാര്‍ക്കുന്ന സ്ഥലങ്ങളിലും, കൃത്യമായി സാനിറ്റേഷന്‍ നടക്കാത്ത സ്ഥലങ്ങളിലും കോളറ പകരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, പച്ചയ്ക്ക് കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നതും, നല്ലരീതിയില്‍ വേവിക്കാതെ ആഹാരങ്ങള്‍ കഴിക്കുന്നതും, വൃത്തിഹീനമായ സ്ഥലത്ത് ആഹാരം പാചകം ചെയ്യുന്നതുമെല്ലാം തന്നെ കോളറ രോഗം വരുന്നതിന് കാരണമാണ്. അതുപോലെ, ചില കഴിക്കുന്നതിലൂടെയും, ചില ധാന്യങ്ങള്‍ വഴിയും കോളറ പകരാനുള്ള സാധ്യത കൂടുതലാണ്.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
കൈകകള്‍ ഇടയ്ക്കിടയ്ക്ക് കഴുകാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ടോയ്ലറ്റില് പോയി വന്നതിനുശേഷം കൈകള്‍ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കുക. വൃത്തിയുള്ള വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ചാറിയതും, കുപ്പിവെള്ളവും കുടിക്കാവുന്നതാണ്. നല്ലതായി പാചകം ചെയ്തതും, ചൂടോടുകൂടിയതുമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. കീഴരിയൂർ വാർത്തകൾ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്