മുൻഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടുമായിരുന്ന അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി കോൺഗ്രസ് നേതാവ് പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് തങ്കമണി ദീ പാലയം ആധ്യക്ഷ്യം വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി , ബ്ളോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി മാരായ രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, സേവാദൾ ബ്ളോക്ക് പ്രസിഡണ്ട് അനിൽകുമാർ അരിക്കുളം, ഗ്രാമപഞ്ചായത്ത് അംഗം ബിനി മഠത്തിൽ, അരവിന്ദൻ മേലമ്പത്ത്,മണ്ഡലം സെക്രട്ടറിമാരായ അനസ് കാരയാട്,ശശീന്ദ്രൻ പുളിയത്തിങ്കൽ, ബാബു എൻ.പി,ശ്രീജ പുളിയത്തിങ്കൽ എന്നിവർ സംസാരിച്ചു.
അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി കോൺഗ്രസ് നേതാവ് പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on:
