പൊതു വാർത്ത

പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടി മോഷണം

പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്തുതുകൊണ്ട് പോവുന്നത് പതിവാകുന്നു . പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം. കവറുകൾ കാണാനില്ല. കടിയങ്ങാട് പാലത്തിനടുത്തെ പിണങ്ങോട്ട് ഹൗസിൽ ഫൈസലിൻ്റെ വീട്ടിലാണ് ...

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

ഇന്ന് (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അങ്കണവാടികള്‍, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.

കനത്ത മഴ – ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശന നിരോധനമേർപ്പെടുത്തി കലക്ടർ

ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തിക്കോടി പഞ്ചായത്തിലെ കല്ലകം ബീച്ച്,അകലാപ്പുഴ ടൂറിസ്റ്റ് കേന്ദ്രം എന്നിവയിലേക്കുള്ള പ്രവേശനം കലക്റ്റർ നിരോധിച്ചിരിക്കുന്നു.

കനത്ത മഴയിൽ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ജുമാ അത്ത് പള്ളിയുടെ ചുറ്റു മതിൽ തകർന്നു വീണു

അരിക്കുളം: കനത്ത മഴയിൽ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ജുമാ അത്ത് പള്ളിയുടെ ചുറ്റു മതിൽ തകർന്നു വീണു. നിരവധിയിടങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ട്, അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക

മുത്താമ്പി-നടുവത്തൂർ റോഡിൽ മരം മുറിഞ്ഞ് വീണു

മുത്താമ്പി നടുവത്തൂർ റോഡിൽ പെരുവാലിശ്ശേരി തയ്യുള്ള വളപ്പിൽ ഭാഗത്താണ് മരം മുറിഞ്ഞ് വീണത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ്കളും മുറിഞ്ഞ് റോഡിൽ വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ചരക്കുകപ്പൽ എം.എസ്.സി എൽസ 3 പൂർണമായും മുങ്ങി; കണ്ടെയ്നറുകൾ കടലിൽ വീണു

കൊച്ചി: അറബിക്കടലിൽ കൊച്ചി തീരത്തുനിന്ന്​ 38 നോട്ടിക്കൽ മൈൽ (70.376 കി.മീ.) അകലെ ചെരിഞ്ഞ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 പൂർണമായും മുങ്ങി. കപ്പലിനെ ഉയർത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. കപ്പൽ മുങ്ങുന്ന സാഹചര്യത്തിൽ ...

കനത്ത മഴയും കാറ്റും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

അരിക്കുളം:കാലവർഷം കനത്തതോടെ ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലും നാശനഷ്ടം. മാവട്ട് ദീപാലയം തങ്കമണിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു.

വിവാഹത്തോടനുബന്ധിച്ചുകീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം നൽകി

കീഴരിയൂർ മാവിൻ ചുവട് ചെട്ട്യാംവീട്ടിൽ പരേതനായ കുഞ്ഞ്യാത്തുവിൻ്റെയും & ലീലയുടെയും മകൻ ലിജേഷിൻ്റെയും നിജിയുടെയും വിവാഹത്തോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിനുള്ള ധനസഹായം യൂണിറ്റ് കൺവീനർ ശശി നമ്പ്രോട്ടിൽ ഏറ്റുവാങ്ങി. വി.പി ...

അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്ത് നിന്ന് വന്ന കപ്പൽ; ജീവനക്കാർക്കായി രക്ഷാപ്രവർത്തനം, ജാഗ്രതാനിർദേശം

അപകടത്തിൽപ്പെട്ട കാർഗോഷിപ്പ്, കടലിൽ ഒഴുകുന്ന കണ്ടയ്‌നറുകളും കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. ഇതിലുണ്ടായിരുന്ന മറൈന്‍ ഓയിലും ചില രാസവസ്തുക്കളും ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെത്തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി ...

ശക്തമായ മഴയെ തുടർന്ന് തെങ്ങ് കടപുഴകി വീണു

തെങ്ങ് കടപുഴകി വീണു. ഇന്നലെ ലഭിച്ച ശക്തമായ മഴയെ തുടർന്ന് രാത്രി തെങ്ങ് കടപുഴകി വീണു. കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര സമീപം ഉണിക്യാം കണ്ടി ചോയി അവരുടെ വീട്ടുമുറ്റത്ത് ആണ് തെങ്ങ് വീണത് ...

error: Content is protected !!