aneesh Sree

കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു

കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.മൂന്ന് വർഷമായി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ബഹ്റൈനിൽ ചാപ്റ്റർ രൂപീകരിച്ചു. മനാമയിലെ ശ്രീനിവാസ് റസ്റ്റാറന്റിൽ വെച്ച് നടന്ന ...

കൊയിലാണ്ടി നഗരസഭയുടെ രണ്ടാമത്തെ പാർക്കായ സ്നേഹാരാമം കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്കായ സ്നേഹാരാമം കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഉദ്ഘാടനം ചെയ്തു. നഗരത്തിൽ ലെത്തുന്നവർക്ക് ഒഴിവ് സമയങ്ങൾ ചിലവിടാൻ ...

കീഴരിയൂർ വടക്കുംമുറി എടക്കണ്ടി കല്ല്യാണി

കീഴരിയൂർ വടക്കുംമുറി എടക്കണ്ടി കല്ല്യാണി (75) നിര്യാതയായി . ഭർത്താവ് പാച്ചർ, മക്കൾ മല്ലിക ബാബു,ശോഭ,നിഷ,നിധീഷ് ,നിദേശ് – മരുമക്കൾ – ഗിരീഷ് ‘സുഗു , ദിലീപൻ – അപർണ്ണ

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാർ

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാരായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയാണ് തോൽപിച്ചത്

കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെയും തപാൽ വകുപ്പിൻ്റെയും സഹകരണത്തോടെ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് കൈൻഡിൽ വെച്ച് ഡിസം. 5 വ്യാഴം 10 മണി മുതൽ –

5/ 12/2024 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ കീഴരിയൂർ പോസ്റ്റാഫീസ് , കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ സഹകരണത്തോടെ തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ്‌ പെയ്മെന്റസ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കൾ

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കളായി. ഫൈനലിൽ ആൽഫ കീഴരിയൂരിനെ പരാജയപ്പെടുത്തിയാണ് ബ്രദേഴ്സ് മാവിൻ ചുവട് ജേതാക്കളായത് ‘ കേരളോത്സവം മത്സരയിനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്. കുറഞ്ഞ സമയം ...

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ രൂപീകരിച്ചു.

കീഴരിയൂർ: ‘ഒപ്പം‘ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. പട്ടാമ്പുുറത്ത് താഴ കേന്ദ്രീകരിച്ച് ഒപ്പം എന്ന പേരിൽ നൂറിൽ പരം വീട്ടുകാർ ചേർന്നാണ് റസിഡൻസ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടത്. ഇ.ടി നന്ദകുമാർ , തൊടുവയിൽ രാജൻ നായർ, ...

💥SPECIAL STORY 💥 പത്തായം പണ്ടത്തെ കാരണവന്മാരുടെ പ്രൗഢിയുടെ അടയാളങ്ങൾ

പണ്ടത്തെ കാരണവന്മാരുടെ പ്രൗഢിയുടെ അടയാളങ്ങൾ ആയിരുന്നു പത്തായവും പത്തായ പുരയുടെ എണ്ണവും. ചെറുതെങ്കിലും അന്ന് പത്തായമില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. പത്തായം വീട്ടിലുണ്ടാകുന്നത് തന്നെ ഒരു ഐശ്വര്യമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഓടിട്ട വീട്ടിലെ വിശാലമായ കോലായിൽ ...

നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന

നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന സമുചിതമായി ആഘോഷിച്ചു. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഭക്തജന ഘോഷയാത്രയിൽ നൂറുകണക്കിന് സ്വാമികളും ഭക്തജനങ്ങളും പങ്കെടുത്തു. ശേഷം ശിവക്ഷേത്രാങ്കണത്തിൽ പ്രസാദ വിതരണം നടന്നു.

error: Content is protected !!