അടുത്ത ജനുവരിയോടെ 5ജിയിലേക്ക് എത്തുമെന്ന സ്ഥിരീകരണവുമായി ബി.എസ്.എൻ.എൽ

By neena

Published on:

Follow Us
--- പരസ്യം ---

അടുത്ത ജനുവരിയോടെ 5ജിയിലേക്ക് എത്തുമെന്ന സ്ഥിരീകരണവുമായി ബി.എസ്.എൻ.എൽ. രാജ്യത്ത് 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് വേഗത്തിലാക്കാനാണ് ഇപ്പോൾ ബി.എസ്.എൻ.എൽ ശ്രമിക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ പെട്ടെന്ന് നിരക്ക് കൂട്ടിയതോടെ ബി.എസ്.എൻ.എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയതായാണ് വിവരം.

ഇതിനിടെ 4ജി നെറ്റ് വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജരായ എല്‍ ശ്രീനുവാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. 4ജി സേവനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുകയും മെച്ചപ്പെട്ട സേവനങ്ങൾ അവതരിപ്പിക്കുകയും ചെയ്യാനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എലെന്നാണ് അദ്ദേഹം അറിയിച്ചത്. അടുത്ത വർഷം ജനുവരിയോടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടവറുകൾ കൂടുതൽ വിപുലമാക്കാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനികൾ നിരക്കുവർധിപ്പിച്ചതിനു പിന്നാലെ, കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് മാത്രമായി 12000 പേര്‍ നമ്പർ പോർട്ട് ചെയ്ത് ബിഎസ്എന്‍ലിലേക്ക് വന്നതായും അദ്ദേഹം വ്യക്തമാക്കി.

ബി.എസ്.എൻ.എൽ ഒരു പ്ലാനിന്റേയും നിരക്ക് വര്‍ധിപ്പിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം നല്‍കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. ‘സര്‍വത്ര വൈഫൈ’ എന്ന പേരില്‍ സ്ഥലം മാറിപ്പോവുന്ന ഉപഭോക്താക്കള്‍ക്ക് വൈഫൈ കണക്ടിവിറ്റി തുടര്‍ന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ബി.എസ്.എൻ.എൽഅവതരിപ്പിച്ചിട്ടുണ്ട്.

--- പരസ്യം ---

Leave a Comment

error: Content is protected !!