വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ക്വിസ് മൽസരവും മതേതര ഇന്ത്യ എന്ന പേരിൽ ചിത്രരചനാ മൽസരവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ്തി നമ്പ്രോട്ടിൽ, വിജില എരേമ്മൻകണ്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ക്വിസ്മാസ്റ്റർ മോഹനൻ പാഞ്ചേരി,ലൈബ്രറിഭരണ സമിതി അംഗങ്ങളായ എം. സുരേഷ്, ഡെലീഷ്.ബി സഫീറ വി.കെ, എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും അനുശ്രീ നികേഷ് നന്ദിയും പറഞ്ഞു.