മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോട് (68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അരീക്കോട് ഉഗ്രപുരം സ്വദേശിയാണ്.
മീഡിയവൺ – മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്കാരം, മലബാർ മാപ്പിള കലാ സാഹിത്യ വേദിയുടെ എം.എസ് ബാബുരാജ് പുരസ്കാരം, പ്രഥമ റംലബീഗം പുരസ്കാരം, അക്ബർ ട്രാവെൽസ് ഇശൽ കലാരത്ന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ട് ഗായികയായിരുന്ന ജമീലയാണ് ഭാര്യ. ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന എന്നിവർ മക്കളാണ്















