സ്മാർട്ട് ഹൈബ്രിഡ്’ സാങ്കേതികവിദ്യ എന്നത് കാറുകളുടെ ഇന്ധനക്ഷമതയും ഡ്രൈവിംഗ് അനുഭവവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റമാണ്.
ആൾട്ടർനേറ്ററിന് പകരമായി ഇതിൽ ISG(ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ)ആണ് ഉപയോഗിക്കുന്നത്.
ISG ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്റ്റാർട്ടിങ് മോട്ടോറും ഉണ്ടാവില്ല അൾട്ടർനേറ്ററിന്റെ ജോലിയും സ്റ്റാർട്ടിങ് മോട്ടറിന്റെ ജോലിയും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ആണ് ചെയ്യുക

അതായത്
ഇത് എൻജിൻ സ്റ്റാർട്ട് ചെയ്യാനും, ആക്സിലറേഷൻ സമയത്ത് എൻജിന് അധിക പവർ നൽകാനും, ബ്രേക്ക് ചെയ്യുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കാനും സഹായിക്കുന്നു.
മൈൽഡ് ഹൈബ്രിഡ്
ഇത് സാധാരണ ഹൈബ്രിഡ് കാറുകളിൽ നിന്ന് അല്പം വ്യത്യസ്തമാണ്.
ഒരു സാധാരണ ഹൈബ്രിഡ് കാറിന് പൂർണ്ണമായും ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ച് കുറഞ്ഞ ദൂരം ഓടാൻ കഴിയും, എന്നാൽ മൈൽഡ് ഹൈബ്രിഡ് കാറിന് അതിന് കഴിയില്ല.
മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഉപയോഗിച്ച് എൻജിനെ സഹായിക്കുകയാണ് ചെയ്യുന്നത്.
മൈൽഡ് ഹൈബ്രിഡിൽ
ട്രാഫിക്കിൽ നിർത്തുമ്പോഴോ റെഡ് ലൈറ്റിൽ കാത്ത് നിൽക്കുമ്പോഴോ എൻജിൻ തനിയെ ഓഫ് ആകുന്നു. ഡ്രൈവ് ചെയ്യാനായി ക്ലച്ച് അമർത്തുമ്പോൾ (മാനുവൽ കാറുകളിൽ) അല്ലെങ്കിൽ ബ്രേക്ക് വിടുമ്പോൾ (ഓട്ടോമാറ്റിക് കാറുകളിൽ) എൻജിൻ വേഗത്തിൽ സ്റ്റാർട്ട് ആകുന്നു. ഇത് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു ഇതിനെ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം എന്നാണ് പറയുന്നത്
കാർ ബ്രേക്ക് ചെയ്യുമ്പോഴോ വേഗത കുറയ്ക്കുമ്പോഴോ നഷ്ടപ്പെടുന്ന ഊർജ്ജത്തെ ഈ ISG വൈദ്യുതിയാക്കി മാറ്റി ചെറിയ ബാറ്ററിയിൽ ശേഖരിക്കുന്നു.
ടോർക്ക് അസിസ്റ്റ്: ആക്സിലറേഷൻ ചെയ്യുമ്പോൾ, ബാറ്ററിയിൽ ശേഖരിച്ച വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോർ എൻജിന് ഒരു ചെറിയ അധിക സഹായം നൽകുന്നു. ഇത് എൻജിന് മുകളിലുള്ള ഭാരം കുറയ്ക്കുന്നു, അതുവഴി ഇന്ധനക്ഷമത കൂടുകയും മലിനീകരണം കുറയുകയും ചെയ്യുന്നു
ഈ മൂന്ന് കാര്യങ്ങളാണ് മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളിൽ നടക്കുന്നത്















