ചെറുതെങ്കിലും കടുക് നല്‍കുന്നത് പല മാരക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയാണ്. കാലിലെയും കൈയിലെയുമൊക്കെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാന്‍ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താല്‍ മതി. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നല്കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കുറച്ചുകൊണ്ടുവരാനും ഇവയ്ക്കു സാധിക്കും. റുമാറ്റിക് ആര്‍ത്രൈറ്റിസ് ബാധിതര്‍ക്ക് മികച്ച ഒരു വേദനാസംഹാരി കൂടിയാകുന്നു കടുക്. ഇതിലെ സെലേനിയം, മഗ്നീഷ്യം കണ്ടന്റുകള്‍ വേദനയ്ക്ക് ശമനം നല്കാന് സഹായിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന മത്സ്യത്തില്‍ കുറച്ച് കടുക് കൂടി ചേര്‍ത്തു കഴിച്ചു നോക്കൂ, കടുത്ത മൈഗ്രേനും പമ്പ കടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഇത് ഉത്തമ പ്രതിവിധിയാണ്. കടുകിലുള്ള ചില ന്യൂട്രിയന്റുകള്‍ സാധാരണ പിടിപെടാന്‍ സാധ്യതയുള്ള പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും. ഇതിലെ കോപ്പര്‍, അയണ്‍, മഗ്നീഷ്യം സെലേനിയം തുടങ്ങിയ ഘടകങ്ങള്‍ ആസ്മയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്പം എണ്ണയും ചേര്‍ത്ത് മുഖത്തു പുരട്ടി നന്നായി സ്ക്രബ് ചെയ്യുക. നശിച്ച ചര്‍മ കോശങ്ങള്‍ പോയി മുഖകാന്തി വര്‍ധിക്കും. കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മ കാന്തി വര്‍ധിക്കാന്‍ സഹായകമാണ്. തൊലി ചുക്കിചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും ഇത് സഹായകമത്രേ. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. പ്രമേഹരോഗികള്‍ക്ക് മികച്ച ഔഷധമാണ് കടുകിന്റെ ഇലകള്‍. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കും. കടുകിലുള്ള മഗ്നീഷ്യവും കാല്‍സ്യവും എല്ലുകളുടെ കരുത്ത് കൂട്ടുകയും ആര്‍ത്തവവിരാമത്തിനു ശേഷം കണ്ടു വരാറുള്ള ബോണ്‍ ലോസ് കുറയ്ക്കുകയും ചെയ്യുന്നു. ഒസ്റ്റിയോപെറോസിസ് സാധ്യതയ്ക്കും ഇത് ഉത്തമ പരിഹാരമാകുന്നു