വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും ഓഗസ്‌റ്റ് 7 വരെ മാത്രമാണ് അവസരം വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും ഓഗസ്‌റ്റ് 7 വരെ മാത്രമാണ് അവസരം. പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺ ലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസിലെ തീയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.വോട്ടർപട്ടികയിൽ നിന്നു പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി റജിസ്‌റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കുകയും വേണം. ഓൺലൈൻ അല്ലാതെയും നിശ്ചിത ഫോമിൽ ഇലക്ഷൻ റജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ നൽകാം.ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അതതു സ്‌ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ.