കോഴിക്കോട് ജില്ലയിലെ ദുർബല വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളിൽ അക്ഷര വെളിച്ചത്തിൻ്റെ വായന പുസ്തകങ്ങൾ സമാഹരിച്ച് എൻ എസ് എസ് വളണ്ടിയർമാർ. മേലടി ക്ലസ്റ്റർ തലത്തിൽ വിവിധ വിദ്യാലയങ്ങളിലെ വളണ്ടിയർമാർ സമാഹരിച്ച മുന്നോറോളം പുസ്തകങ്ങൾ കോഴിക്കോട് ജില്ലാ കലക്ടർക്ക് വേണ്ടി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ടി രാജൻ ഏറ്റുവാങ്ങി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു സി.എം സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് മേലടി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീജിത് പി മുഖ്യാതിഥി ആയി. എ സുബാഷ് കുമാർ, ഉണ്ണികൃഷ്ണൻ, സോളമൻ, മഞ്ജുഷ, ഡോ. സുമേഷ്,ഷാമിൻ, കുമാരൻ, സലീഷ്, മിനി എന്നിവർ സംസാരിച്ചു എൻ എസ് എസ് വളണ്ടിയർ ശ്രീനന്ദന നന്ദി പറഞ്ഞു.