---പരസ്യം---

ആശുപത്രികൾ ചികിത്സാനിരക്ക് പ്രദർശിപ്പിക്കേണ്ടി വരും, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് ഹൈക്കോടതി ശരിവെച്ചു

On: June 25, 2025 7:38 AM
Follow Us:
പരസ്യം

കൊച്ചി: ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നതടക്കം വ്യവസ്ഥകൾ അടങ്ങിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ടും ചട്ടങ്ങളും ഹൈക്കോടതി ശരിവച്ചു.

നിയമത്തിലെയും ചട്ടത്തിലെയും ചില വ്യവസ്ഥകളെ ചോദ്യം ചെയ്ത് ഐ.എം.എ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ തുടങ്ങിയവർ ഫയൽ ചെയ്ത ഹർജികൾ തളളിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. നിയമവും ചട്ടങ്ങളും നടപ്പാക്കുന്ന കാര്യത്തിൽ ഹർജിക്കാർ ഉന്നയിച്ച പ്രായോഗിക പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ ഉന്നയിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
2018ൽ സംസ്ഥാന സർക്കാർ പാസാക്കിയ നിയമവും ചട്ടങ്ങളുമാണ് ചോദ്യം ചെയ്യപ്പെട്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കാനായി നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതായിരുന്നു നിയമം. ആശുപത്രികൾ മുതൽ ലാബുകൾ വരെയുള്ള സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ തൊട്ട് സ്വീകരിക്കേണ്ട കാര്യങ്ങൾ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ചികിത്സാനിരക്ക് പ്രദർശിപ്പിക്കണമെന്നതടക്കമുള്ള വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് ഹർജിക്കാർ ഉന്നയിച്ചത്. കേന്ദ്ര നിയമം ഉള്ളതിനാൽ സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമം പാസാക്കാനാകില്ലെന്നും വാദിച്ചു
ഓരോ സേവനത്തിന്റെയും നിരക്ക് പ്രസിദ്ധീകരിക്കണമെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന ആശുപത്രിയുടെ രജിസ്ട്രേഷനടക്കം റദ്ദാക്കുന്നതിൽ കൃത്യമായ നടപടിക്രമങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ദന്താശുപത്രികളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നതും ശരിവച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!