STARS- സ്കിൽ ഡെവലപ്മെന്റ് സെന്റർ

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

വൈജ്ഞാനിക സമൂഹത്തിൽ അറിവിന്റെയും വൈദഗ്ധ്യത്തിന്റേയും പ്രാപ്യത എല്ലാവരിലേക്കും എത്തിക്കുക, സാമൂഹ്യമായ പൂർണ്ണ ഇടപെടൽ ശേഷിയുള്ള പൗരന്മാരായി നമ്മുടെ കുട്ടികൾ വികാസം പ്രാപിക്കുക എന്നിവ ലക്ഷ്യം വെക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്റർ കുട്ടികൾക്കു അവരുടെ അഭിരുചിക്കനുസരിച്ചു ആധുനിക ലോകത്തു തൊഴിൽ സാധ്യതക്കുള്ള അറിവും നൈപുണിയും പകർന്നു നൽകുന്നതിനായിട്ടാണ് സ്ഥാപിതമായിരിക്കുന്നത്.
കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ജില്ലയിൽ SSK വഴി HSS&VHSE വിഭാഗങ്ങളിലായി 23 Skill Development Centres ആണ് ആരംഭിച്ചത്.
ഓരോ SDC കളിലും 2 വീതം കോഴ്സുകളാണുള്ളത്.
പുതു തലമുറ കോഴ്സുകളായ Al Machine Learning. Jr. telecom data analyst, Assistant Robotics technician, Electric vehicle Service technician,Fitness trainer, Drone Service technician, cloud computing തുടങ്ങി വിവിധ കോഴ്സുകൾ കേന്ദ്ര സർക്കാരിന്റെ ,നൂറിലധികം രാജ്യങ്ങളിൽ അംഗീകാരമുള്ള NSDC സർട്ടിഫിക്കറ്റോട് കൂടി തികച്ചും സൗജന്യമായി ലഭ്യമാകുന്നതാണ്.

യോഗ്യത:
പത്താം തരം കഴിഞ്ഞ് പഠനം മതിയാക്കിയ കുട്ടികൾ, ഭിന്നശേഷി കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾ , ഡിഗ്രി/ മറ്റ് കോഴ്സുകൾ പഠിക്കുന്നവർ.

കോഴ്സിന്റെ കാലാവധി: പരമാവധി 1 വർഷം. ക്ലാസുകൾ ശനി, ഞായർ, മറ്റ് ഒഴിവു ദിവസങ്ങളിൽ മാത്രം .

കോഴ്സിന്റെ ഭാഗമായി
->On the job training
->Experts interaction class
->Skill development class എന്നിവയും ഉൾപ്പെടുന്നതാണ്

പ്രായ പരിധി: 15 – 23

പരമാവധി പ്രായം 23 വയസ്

ഇളവുകൾ :
SC/ ST വിദ്യാർഥികൾക്ക് – പരമാവധി 2 വർഷം
ഭിന്ന ശേഷി വിദ്യാർഥികൾക്ക് – പരമാവധി 5 വർഷം

കുട്ടികളുടെ എണ്ണം : ഒരു കോഴ്സിന് 25 പേർ

--- പരസ്യം ---

Leave a Comment

error: Content is protected !!