കൊയിലാണ്ടി: ദേശീയ പാത 66 നിർമ്മാണം നടക്കുന്ന നന്തി ചെങ്ങോട്ടുകാവ് റീച്ചിലൂടെ സ്വകാര്യ വാഹനങ്ങളിലുടെ കടന്നു പോകുന്നവരുടെ ശ്രദ്ധയ്ക്ക് ‘ നിർമ്മാണം നടക്കുന്ന മേഖലയിൽ മിക്ക ഇടങ്ങളും മഴയെ തുടർന്ന് അപകടാവസ്ഥയിലാണ്. വാഹന ഗതാഗതത്തിന് അപകട സാധ്യത കൂടുതലാണ് . കാൽ നടയാത്രയ്ക്ക് പോലും ഇന്ന് പെയ്ത മഴയിൽ ഗതാഗതത്തിന് പ്രയാസം നേരിടുന്നുണ്ട്. . പ്രത്യേകിച്ചും ‘കൊല്ലം അണ്ടർ പാസ് വഴി കൊയിലാണ്ടിയിലേക്കും തിരിച്ച് സർവ്വീസ് റോഡ് വഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണം നിരവധി നാലുചക്രവാഹനങ്ങളും ഇരു ചക്ര വാഹനങ്ങളും ചെളിയിൽ തെന്നി വീണ് അപകടത്തിൽ പ്പെട്ടിട്ടുണ്ട്. യാത്രക്കാർ കരുതലെടുക്കുക
ദേശീയ പാത 66 നിർമ്മാണം നടക്കുന്ന റോഡ് ഉപയോഗിക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…..
By aneesh Sree
Published on:
