ഈ യുവാവ് ഒരു മാതൃകയാണ്; ബിഗ് സലൂട്ട്

By Manojan Kurumayil Thazha

Updated on:

Follow Us
--- പരസ്യം ---

രണ്ട് ദിവസമായി പട്ടിണിയായിരുന്നു എന്നിട്ടും അതിൽ നിന്നും ഒരു തരി പൊന്ന് പോലുമെടുക്കാൻ അവന് തോന്നിയില്ല. കാരണം മറ്റുള്ളവന്റെ ഒന്നും ആഗ്രഹിക്കരുതെന്ന് അവനെ പഠിപ്പിച്ചത് അവന്റെ അമ്മയാണ്.

അച്ഛൻ മരണപ്പെട്ട കുമാറിന് നാട്ടിൽ അമ്മ മാത്രമേയുള്ളൂ അവിടെ ജോലിയൊന്നും ശരിയാകാതെ വന്നപ്പോഴാണ് കേരളത്തിലേക്ക് വണ്ടി കയറിയത് കോഴിക്കോട് വന്ന് കുറെ അലഞ്ഞെങ്കിലും പണിയൊന്നും ശരിയായില്ല അപ്പോഴേക്കും കയ്യിലുള്ള പൈസയും തീർന്നിരുന്നു. നാട്ടിലേക്ക് തിരികെ പോകാൻ ബസ്സിനും പണമില്ല പിന്നെ ഭക്ഷണം കഴിക്കാനും.

അങ്ങനെ വിഷമിച്ചു നടക്കുന്നതിനിടയിലാണ് വഴിയിൽ കിടന്ന് ഒരു ബാഗ് കുമാറിന് കിട്ടുന്നത്. തുറന്നു നോക്കിയപ്പോൾ നിറയെ സ്വർണ്ണാഭരണങ്ങൾ അപ്പോൾ തന്നെ അടുത്തുള്ള മൊബൈൽ ഷോപ്പിൽ കയറി കാര്യം പറഞ്ഞു ബാഗിൽ എഴുതിയ ജ്വല്ലറിയിലേക്ക് അവർ കുമാറുമായി പോയി . കുറച്ചു മുൻപ് സ്വർണ്ണം വാങ്ങി പോയവരുമായി ജ്വല്ലറിക്കാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് സ്വർണ്ണം നഷ്ടപ്പെട്ട കാര്യം അവരറിയുന്നത്. അവർ തിരികെ വന്ന് കുമാറിൽ നിന്നും നേരിട്ട് സ്വർണ്ണം കൈപ്പറ്റുകയായിരുന്നു.

ഈ കാലത്തും ഇതുപോലെ സത്യസന്ധമായി ജീവിക്കുന്നവർ നമ്മുടെ കൂടെയുണ്ടല്ലോ അതും സ്വർണ്ണത്തിന് ഇത്രയും വിലയുള്ള സമയത്തും അതാണ് വളരെ സന്തോഷം തോന്നിയത് സ്വർണ്ണം നഷ്ടപ്പെട്ട എൽസി എന്ന വീട്ടമ്മ പറഞ്ഞു. സ്നേഹസമ്മാനമായി കുമാറിന് കുറച്ചു പണവും അവർ നൽകി. വയറു നിറയെ ഭക്ഷണം വാങ്ങി നൽകിയാണ് ജ്വല്ലറിക്കാർ കുമാറിനെ യാത്രയാക്കിയത്.

ഈ വാർത്തയറിഞ്ഞ് കോഴിക്കോട് സ്വദേശി സിദ്ദീഖ് എന്ന ടൂവീലർ ഷോപ്പിൻ്റെ ഉടമ കുമാറിന് അവരുടെ ഷോപ്പിൽ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. നാട്ടിൽ നിന്നും തിരിച്ചെത്തിയാൽ ഉടനെ കുമാറിന് ജോലിക്ക് കയറാൻ സാധിക്കും

കുമാറിനും അദ്ദേഹത്തിനെ ജീവിതത്തിൽ സത്യസന്ധത പഠിപ്പിച്ച ആ അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്.

--- പരസ്യം ---

Leave a Comment

error: Content is protected !!