യഥാർത്ഥ മനുഷ്യനെ രൂപപ്പെടുത്തുന്നത് അക്ഷരത്തിൻ്റെ വെളിച്ചം : മന്ത്രി പി. പ്രസാദ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : സമൂഹത്തിൻ്റെ മുന്നോട്ടുള്ള പാതയിൽ യഥാർത്ഥമനുഷ്യരെ രൂപപ്പെടുത്തുന്നത് അക്ഷരത്തിൻ്റെ വെളിച്ചമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ 111-ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നഴ്സറി കലോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാലയം എന്നു പറയുന്നത് രത്നഖനിയാണെന്നും നമ്മുടെ കുഞ്ഞുങ്ങളെ വിലകൂടിയ രത്‌നങ്ങളാക്കുന്ന പ്രവർത്തനമാണ് അവിടെ നടക്കുന്നതെന്നുംസാധാരണക്കാരന് അപ്രാപ്യമായ രീതിയിൽ നിന്ന് വിദ്യാഭ്യാസത്തെ മാറ്റിയെടുത്തതിലൂടെയാണ് നമ്മുടെ നാട് ഇന്ന് നേടിയ നേട്ടങ്ങളെല്ലാം കൈയെത്തിപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനാധ്യാപിക കെ. ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് വിവിധ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എം രവീന്ദ്രൻ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐ.സജീവൻ സ്കൂൾ പ്രതിഭകളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. സുരേഷ് കുമാർ, ഇ.എം മനോജ്, ഗോപാലൻ കുറ്റ്യോയത്തിൽ, മാനേജ്മെൻ്റ് പ്രതിനിധി പി. ചന്ദ്രൻ മാസ്റ്റർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.എം സുരേഷ് ബാബു, കെ.പ്രഭാകരകുറുപ്പ്, ശശി നമ്പ്രോട്ടിൽ, സിൻഷ .എം, എ. ശ്രീജ, കെ. അബ്ദുറഹിമാൻ, ഷിജില പി,ദിനീഷ് ബേബി, ആർണവ് വി.ഡലീഷ്, ശശി പാറോളി, സി. ബിജു എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന എ.വി. ഷക്കീല, പി ആയിഷ എന്നിവർ മറുപടി പ്രസംഗം നടത്തി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി..

--- പരസ്യം ---

Leave a Comment

error: Content is protected !!