ന്യൂഡൽഹി:സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഡോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടിയ ബിപിഎൽ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി. അധികമായി നൽകിയ ഫീസ് മൂന്ന് മാസത്തിനകം മടക്കിനൽകണം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ബിപിഎൽ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ വിദ്യാഭ്യാ സം ഉറപ്പാക്കുന്നതിനുള്ള സഞ്ചിത നിധിയി ലേക്ക് എൻആർഐ വിദ്യാർഥികളിൽനിന്ന് വാങ്ങുന്ന ഫീസിന്റെ ഒരു ഭാഗം നൽകണം മെന്ന് സംസ്ഥാന സർക്കാർ 2018 ജൂൺ ആറിന് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാ ക്കിയ ഹൈക്കോടതി വിധിക്കെതിരേ സ്വാ ശ്രയ കോളേജുകളും സംസ്ഥാന സർക്കാർ രും എൻആർഐ വിദ്യാർഥികളും വ്യത്യസ്ത ആവശ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സ്വാശ്രയ കോളേജുകളുടെ അപ്പീൽ ഭാഗികമായി അനുവദിച്ചും സംസ്ഥാന സർക്കാരിന്റെയും എൻആർഐ വിദ്യാർഥികൾ ളുടെയും ഹർജികൾ തള്ളിയുമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹൈക്കോടതിയുടെ 2020 ജൂലായ് 23-ലെ വിധിയിൽ ഭേദഗതിയും വരുത്തി.
ഹൈക്കോടതി വിധി
സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, എൻആർഐ വിദ്യാർഥികളിൽനിന്ന് ഫീസ് വാങ്ങിയുണ്ടാക്കിയ സഞ്ചിത നിധിയിലെ പണം അതത് കോളേജുകളിലെ പാവപ്പെട്ട വിദ്യാർഥികൾക്കായി ഉപയോഗിക്കാൻ ഉത്തരവിട്ടു. കോളേജിന്റെയും
സർക്കാരിന്റെയും നോമിനിയാകണം ഈ തുക കൈകാര്യം ചെയ്യേണ്ടത്. പാവപ്പെട്ട വിദ്യാർഥികൾക്ക് സ്റ്റോളർഷിപ്പിനായി നിയ മനിർമാണം നടത്തുംവരെ എൻആർഐ വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് വാ ങ്ങരുത്.
സുപ്രീംകോടതി വിധി
സംസ്ഥാന സർക്കാർ 2018 ജൂൺ ആറി നിറക്കിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചു
പിന്നാക്ക വിദ്യാർഥികളെ സഹായിക്കാൻ സഞ്ചിത നിധിയുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നെങ്കിൽ അതിന് ഉചിതമായ നിയമനിർമാണം നടത്തണം
സഞ്ചിതനിധിക്കായി സർക്കാരിന് കൈ മാറിയ ഫീസ് കൈവശം വെക്കാൻ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് അർഹ തയുണ്ട്. അതേ കോളേജിലെ ബിപിഎൽ വിദ്യാർഥികൾക്കായി അതുപയോഗിക്കണം
സഞ്ചിത നിധിക്കായി ശേഖരിച്ച ഫീസ് മൂന്ന് മാസത്തിനകം കോളേജുകൾക്ക് മടക്കിനൽകണം
സഞ്ചിത നിധിക്കായി സർക്കാരിന് നൽ
കിയ ഫീസ് മടക്കിക്കിട്ടാൻ എൻആർഐ വിദ്യാർഥികൾക്ക് അർഹതയില്ല. ഫീസ് നിയന്ത്രണ സമിതി നിശ്ചയിച്ച മുഴുവൻ തുകയും എൻആർഐ വിദ്യാർഥികൾ നൽകണം. ഇതുവരെ നൽകിയിട്ടില്ലെങ്കിൽ മൂന്ന് മാസത്തിനകം കൊടുക്കണം.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ്ബിപിഎൽ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസ് വാങ്ങരുത് -സുപ്രീംകോടതി
Published on:
