സംസ്‌കൃത സർവ്വകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ; അവസാന തീയതി മെയ് 12

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 11 മാസത്തേയ്ക്കായിരിക്കും. 2018ലെ യു ജി സി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബി. എഡ്. യോഗ്യത അഭിലഷണീയമാണ്. കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായിക പഠനം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യൽ വർക്ക്, സോഷ്യോളജി, തീയറ്റ‍ർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി എന്നീ പഠനവകുപ്പുകളിലാണ് ഒഴിവുകൾ. യു ജി സി യോഗ്യതയുളള ഗസ്റ്റ് അധ്യാപകർക്ക് 35000/-രൂപ പ്രതിമാസ വേതനം ലഭിക്കും. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും നിയമനത്തിന് പരിഗണിക്കും. അവർക്ക് പ്രതിമാസം 25000/-രൂപ വേതനം ലഭിക്കും. യു ജി സി നിഷ്കർഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചർമാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങൾ മണിക്കൂർ അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരായിട്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മെയ് 12 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. എസ്. സി./ എസ്. ടി. വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് 500/-രൂപയും മറ്റ് വിഭാഗങ്ങൾക്ക് 750/-രൂപയുമാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.

--- പരസ്യം ---

Leave a Comment

error: Content is protected !!