വർണ്ണാഭമായി മാറി നടുവത്തുർ യൂ പി സ്കൂൾ പ്രവേശനോത്സവം. പ്രശസ്ത തിരകഥാകൃത്ത് സനലേഷ് ശിവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സായിപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര നടി സംഗീത സി ബൈജു മുഖ്യ അതിഥി ആയിരുന്നു പ്രധാന അധ്യാപിക സറീന.പി സ്വാഗതവും, വാർഡ് മെമ്പർ സവിത നിരത്തിന്റെ മീത്തൽ, അധ്യാപകരായ ശ്രീമതി ടി കെ സുരജ, പി ഷിജു, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷൈമ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അധ്യാപകനായ സംഗീത് നന്ദിയും രേഖപ്പെടുത്തി. വേദിയിലെ വ്യത്യസ്തമായ പാട്ടുകൾക്ക് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നൃത്ത ചുവടുകൾ ശ്രദ്ധേയമായി