വനിത ശിശുവികസന വകുപ്പിൽ ഒഴിവുകൾ; മികച്ച ശമ്പളം..പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

തൃശൂർ: കേരള മഹിള സമഖ്യ സൊസൈറ്റിക്ക് കീഴില്‍ തൃശൂർ രാമപുപത്ത് പ്രവർത്തിക്കുന്ന ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകൾ. സൈക്കോളജിസ്റ്റ്, മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സെക്യൂരിറ്റി തസ്തികകളിലേക്കാണ് നിയമനം. വനിതകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രായം, യോഗ്യത, ശമ്പളം എന്നീ വിശദവിവരങ്ങൾ അറിയാം

സൈക്കോളജിസ്റ്റ് (ഫുള്‍ടൈം റസിഡന്റ്)-ഒരു ഒഴിവാണ് ഉള്ളത്. സൈക്കോളജിയിൽ പിജിയാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 25 വയസ് പൂർത്തിയാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളം.

[Image: job1-174]

മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍-ഒരു ഒഴിവ്-പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാനാകുക. സമാന തൊഴിൽ തസ്തികയിൽ മുൻപരിചയം വേണം. ഡ്രവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലിക്കും. പ്രായപരിധി 30-45. ശമ്പളമായി 10,000 രൂപ ലഭിക്കും.

ഫീൽഡ് വർക്കർ കം കേസ് വർക്കർ-1 ഒഴിവ്. സൈക്കോളജിയിലോ സോഷ്യോളജിയിലോ പിജി അല്ലെങ്കിൽ എംഎസ്ഡബ്ല്യു. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിൽ ഉള്ളവർക്ക് മുൻഗണ ലഭിക്കും. ശമ്പളമായി 16,000 രൂപ ലഭിക്കും.

സെക്യൂരിറ്റി-1 ഒഴിവ്- എസ്എസ്എൽസിയാണ് യോഗ്യത. 23 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 23 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിൽ ഉള്ളവർക്ക് മുൻഗണ ലഭിക്കും. പ്രതിമാസം 10,000 രൂപയാണ് ശമ്പളം.

മെയ് 28 രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വെച്ചാണ് അഭിമും നടക്കുക. കൂടുതൽ വിവരങ്ങൾക്ക് www.keralasamakhya.org ഇമെയിൽ keralasamakya@gmail.com

കൺസൾട്ടന്റ് പ്രൊജക്ട് മാനേജർ തസ്തികയിൽ ഒഴിവ്

കേരള സ്റ്റേറ്റ് പോട്ടറി മാനുഫാക്ച്വറിങ് മാർക്കറ്റിങ് ആന്റ് വെൽഫെയർ ഡെവലപ്മെന്റ് കോർപറേഷനിൽ കൺസൾട്ടന്റ് പ്രൊജക്ട് മാനേജർ തസ്തികയിൽ ഒഴിവ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 60 വയസാണ്. അപേക്ഷകർ സർക്കാർ സർവ്വീസുകളിൽ നിന്നും വിരമിച്ചവരായിരിക്കണം. സർക്കാർ സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിവരാകണം. എംബിഎ യോഗ്യത അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോണറേറിയമായി 30,000 രൂപ ലഭിക്കും. ഒരുവർഷത്തേക്ക് കരാർ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥി നീട്ടി നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 5 ആണ്. കൂടുതൽ വിവരങ്ങൾക്ക് cmdtvm.online@gmail.com

ലാബ് ടെക്‌നീഷ്യന്‍ നിയമനം

തിരുവനന്തപുരം: പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി മുഖേന ലാബ് ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബി.എസ്.സി, എംഎല്‍ടി, ഡിഎംഎല്‍ടി (അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും), പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. മെയ് 26ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30വരെ പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റര്‍വ്യൂ. പ്രായപരിധി 37 വയസ്സ്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് എത്തണം. ഫോണ്‍: 0471- 2276169

ഫാര്‍മസിസ്റ്റ് നിയമനം

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും മെഡിക്കല്‍ സ്റ്റോറിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം, ഡി.ഫാം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ cfedrokannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡ്, വി.കെ കോംപ്ലക്സ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍ എന്ന വിലാസത്തിലോ ജൂണ്‍ പത്തിനകം ലഭിക്കണം. ഫോണ്‍: 0497-2708010, 2708021, 8281898325

--- പരസ്യം ---

Leave a Comment

error: Content is protected !!