കോഴിക്കോട്: കേരളത്തിലെ ലുലു മാളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും തൊഴില്‍ അവസരം. കോഴിക്കോട് മങ്കാവിലെ ഷോപ്പിംഗ് മാളിലെ വിവിധ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകൾ നികത്താനുള്ള റിക്രൂട്ട്മെന്റായി ലുലു ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പതിവുപോലെ ഉദ്യോഗാർത്ഥികള്‍ നേരിട്ട് തന്നെ യാതൊരുവിധ ഫീസുകളും നല്‍കാതെ അഭിമുഖത്തില്‍ പങ്കെടുക്കാം.
ജോലി തേടുന്നവർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക്, ഈ അവസരം ഒരു മികച്ച തുടക്കമായി ഉപയോഗപ്പെടുത്താവുന്നതാണ്. എക്സീപീരിയന്‍സ് ഉള്ളവർക്കും അവസരങ്ങളുണ്ട്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള തസ്തികകളിലേക്കാണ് ലുലു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.
സൂപ്പർവൈസർ
സൂപ്പർവൈസർ തസ്തികയിലേക്ക് 22-35 വയസ്സിനുള്ളിൽ ഉള്ളവർക്കാണ് അവസരം. ഈ തസ്തികയിൽ ഹൗസ് കീപ്പിംഗ്, ഇലക്ട്രോണിക്സ്, ഐടി, മൊബൈൽസ്, റോസ്റ്ററി, ഹോം ഫർണിഷിംഗ്, കാഷ്യർ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, ലേഡീസ് ഫുട്‌വെയർ, ലഗേജ്, ചില്ലഡ് & ഡയറി, ഫ്രോസൺ ഫുഡ്, ഗ്രോസറി ഫുഡ്, ഗ്രോസറി നോൺ-ഫുഡ്, പഴങ്ങൾ & പച്ചക്കറികൾ, ഡെലിക്കറ്റസെൻ, ഹെൽത്ത് & ബ്യൂട്ടി, ഹൗസ്ഹോൾഡ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയർഹൗസ് തുടങ്ങി ഒട്ടനവധി വിഭാഗങ്ങളിൽ ജോലി ലഭിക്കും.
സെയിൽസ്മാൻ/സെയിൽസ് വുമണ്‍
സെയിൽസ്മാൻ/സെയിൽസ് വുമണ്‍ തസ്തികയിലേക്ക് 18-30 വയസ്സിനുള്ളവർക്കാണം അവസരം. എസ് എസ് എൽ സി / എച്ച് എസ് ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ഫ്രഷേഴ്സിനും അവസരമുണ്ട്.
കാഷ്യർ
കാഷ്യർ തസ്തികയിലേക്ക് 18-30 വയസ്സിനുള്ളവർക്ക് പ്ലസ് ടു അല്ലെങ്കിൽ അതിന് മുകളിലുള്ള യോഗ്യതയോടെ അപേക്ഷിക്കാം, ഇവിടെയും ഫ്രഷേഴ്സിന് അവസരമുണ്ട്.
സെക്യൂരിറ്റി സൂപ്പർവൈസർ
സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിൽ 25-45 വയസ്സിനുള്ളവർക്ക് അപേക്ഷിക്കാം. അതേസമയം അപേക്ഷകർക്ക് 1-2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണമെന്ന് ലുലു പറയുന്നു
ഹെൽപ്പർ
ഹെൽപ്പർ തസ്തികയിൽ 20-35 വയസ്സിനുള്ളവർക്കാണ് അവസരം. പ്രവർത്തിപരിചയം ആവശ്യമില്ല. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
സ്റ്റോർ കീപ്പർ/ഡാറ്റാ ഓപ്പറേറ്റർ
സ്റ്റോർ കീപ്പർ / ഡാറ്റാ ഓപ്പറേറ്റർ തസ്തികയിൽ 22-38 വയസ്സിനുള്ളില്‍ പ്രായമുള്ളവർക്കാണ് അവസരം. അപേക്ഷകർക്ക് 1-2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
എങ്ങനെ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം
റിക്രൂട്ട്മെന്റ് മെയ് 5-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ കോഴിക്കോട് മങ്കാവുവിലെ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ (35/2255 ബി 1, ലുലു ഷോപ്പിംഗ് മാൾ, മിനി ബൈപാസ് റോഡ്, കോഴിക്കോട് – 673007) നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കായി hrcalicut@luluinida.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം അല്ലെങ്കിൽ www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടാതെ, 0495-6631000 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ അറിയിക്കുന്നു.
അതേസമയം,ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്തിന്റെ നടത്തിപ്പ് ചുമതല കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി. ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ വി ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പ് വെച്ചത്.