കീഴരിയൂർ:രാസലഹരിയ്ക്കെതിരെ കാവലാകാം കൈകോർക്കാം എന്ന മുദ്രാവാക്യവുമായി മേലടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ കീഴരിയൂരിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ ആദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ റഖീബ് മണിയൂർ ബോധവൽക്കരണ ക്ലാസ് എടുത്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ എം.എം.രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ലീന പുതിയോട്ടിൽ , ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത. പി എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ഐ.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
ഫോട്ടോ:രാസലഹരിക്കെതിരെ മേലടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കാവാലാകാം കൈകോർക്കാം പദ്ധതി സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യുന്നു