യാത്രയയപ്പും അനുമോദനവും

By Abdurahman Keezhath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ജോലിയാവശ്യാർത്ഥം വിദേശത്തേക്ക് പോവുന്ന കൈൻഡ് പാലിയേറ്റീവ് കെയറിലെ ഫിസിയോ തെറാപ്പിസ്റ്റ് നിദ ഫർഹാനുള്ള യാത്രയയപ്പും,SSLC പരീക്ഷയിൽ ഫുൾ എ പ്ലസ്,USS എന്നിവ നേടിയ കൈൻഡ് വളണ്ടിയർമാരുടെ മക്കൾക്കുളള അനുമോദനവും കൈൻഡിൽ വെച്ച് നടന്നു.

കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് മാസ്റ്റർ അധ്യക്ഷനായി. കേളോത്ത് മമ്മു,ഇടത്തിൽ ശിവൻ മാസ്റ്റർ,ടി.എ സലാം,പാറോൽ ബാലകൃഷ്ണൻ മാസ്റ്റർ,റിയാസ് പുതിയെടത്ത്,എം.ജറീഷ്,വനജ പാറോൽ,ഫർഹാന. കെ, പ്രഷീന,ഹഫ്സത്ത് മിന്നത്ത്,തസ്നി തിയ്യത്തിലാട്ട്, അർജുൻ ഇടത്തിൽ, കെ.അബ്ദുറഹ്‌മാൻ എന്നാവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിദ ഫർഹാൻ മറുപടി പ്രസംഗം നടത്തി. കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും ട്രഷറർ ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment

error: Content is protected !!