മേപ്പയൂർ ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തി മേപ്പയൂർ പോലീസും , പേരാമ്പ്ര എക്സൈസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു.പുല്ലുകൾക്കിടയിലാണ് കഞ്ചാവ് ചെടി വളർന്നത്, മൂന്നടിയോളം വളർന്ന നിലയിലാണ്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു