മികച്ച നിലവാരം പുലർത്തിയതിന് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ.എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.
നാളെ തിരുവനന്തപുരം, ടാഗോർ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് അവാർഡ് ദാനം നിർവഹിക്കും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ നിർമ്മല ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ എ. സി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് ആക്രിഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ എ ബി എച്ച്.. അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം, അണുബാധ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത ഔഷധഗുണമേന്മ എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ ബിഎച്ച് അംഗീകാരം ആശുപത്രിക്ക് നൽകിയത്.
ആയുഷ് ഹോമിയോ ഡിസ്പെൻസറികൾ സംസ്ഥാനത്തെ പൊതുജന ആരോഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.NABH അംഗീകാരം നേടിയെടുക്കുന്നതിലൂടെ നിലവിലുള്ള ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഒന്നുകൂടി ഉറപ്പുവരുത്തുകയാണ്. സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് മുതൽ ജനങ്ങൾക്ക് സുസ്ഥിരമായ സൗഖ്യം പ്രദാനം ചെയ്യുക എന്നത് കൂടിയാണ് ഈ അംഗീകാരം നേടിയെടുക്കുന്നതിലൂടെ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.
1998 ൽ സ്ഥാപിതമായ കീഴരിയൂർ പഞ്ചായത്തിലെ ഘടക സ്ഥാപനമാണ് നമ്പ്രത്തുകര , സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറി. 2019 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം, 2021 ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തപ്പെട്ടു. അതിനുശേഷം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി.ഒ പി സേവനം , ഗർഭകാല പ്രസവാനന്തര ആരോഗ്യ പരിരക്ഷ, ശിശുക്ഷേമ ആരോഗ്യ സംരക്ഷണം, കൗൺസിലിംഗ്, ജീവിതശൈലി രോഗ നിയന്ത്രണവും ചികിത്സയും, യോഗ സേവനം ഔഷധസസ്യ ഉദ്യാന നിർമ്മാണം , മെഡിക്കൽ ക്യാമ്പുകൾ , ബോധവൽക്കരണ ക്ലാസുകൾ, ജീവിതശൈലി രോഗങ്ങളുടെ മുൻകൂട്ടിയുള്ള രോഗനിർണയം എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കിഴരിയൂർ പഞ്ചായത്തിലെ ആരോഗ്യരംഗത്ത് സജീവമായി ഈ സ്ഥാപനം നിലകൊള്ളുന്നു.
സ്ഥാപനത്തിലേക്ക് കുടിവെള്ള സംവിധാനം, ഇൻവർട്ടർ, ഓ പി കൗണ്ടർ, ലാബ് സർവീസ്, നവീകരിച്ച യോഗ ഹാൾ,റാമ്പ്,ഫീഡിങ് റൂം അംഗപരിമിതർക്കുള്ള ടോയ്ലറ്റ് എന്നിവയുടെ നിർമ്മാണം എന്നിങ്ങനെ സർവ്വതോൻമുഖമായ ഒരു വികസനം തന്നെയാണ് നാഷണൽ ആയുഷ് മിഷൻ, കീഴരിയൂർ ഗ്രാമപഞ്ചായത്ത്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്തമായ സഹായസഹകരണങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിൽ സാധ്യമായിരിക്കുന്നത്….സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ ഡോ രമ്യ എ സി , ഫാർമസിസ്റ്റ് മനോജ് എൻ കെ, അറ്റെൻഡർ ഇല്ലിയാസ് എം കെ, പി ടി എ സ്സ് പ്രീതി വി വി, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ ആദിത്യ വി എസ്, യോഗ ഇൻസ്ട്രക്ടർ രമ്യ പി, സവർക്കർമാരായ ബിന്ദു, ഗീത, ജയ, പ്രസന്ന, രതി ,പ്രസിഡന്റ് ശ്രീമതി കെ കെ നിർമ്മല ടീച്ചറുടെ നേതൃത്വത്തത്തിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ,ആശുത്രി വികസന സമിതി അംഗങ്ങൾ, എന്നിവരുടെ മികച്ച ടീം വർക്കാണ് ഈ ലക്ഷ്യം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.