മതുമ്മൽ തറവാട് ആദ്യ മഹാസംഗമം ഡോ : പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ പാറമേൽ മതുമ്മൽ തറവാട്ടിലെ നാല് താവഴികളുടെ ആദ്യ മഹാസംഗമം കീഴരിയൂർ മതുമ്മലിൽ നടന്നു.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കവിയും പ്രഭാഷകനുമായ Dr. പീയുഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കുടുംബൈക്യം സാമൂഹിക നവോത്ഥാനത്തിനും പുതുതലമുറയ്ക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനും ഉപകരിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തറവാട്ടിലെ നിരവധി കുടുംബങ്ങളിൽ നിന്നായി 600 ൽ അധികം ആളുകൾ പങ്കെടുത്തു.രാവിലെ എട്ടുമണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് നാല് മണിക്ക് അവസാനിച്ചു.രാമചന്ദ്രൻ മതുമ്മൽ സ്വാഗതവും ശശി പാറോളി അധ്യക്ഷവും വഹിച്ചു.ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക് ഷോയും സന്ദീപ് ഇരിങ്ങത്തിന്റെ ഗാനമേളയും നടന്നു. രവി എടത്തിൽ,വിജയരാഘവൻ കിഴക്കയിൽ, അഭിലാഷ് ചേണികണ്ടി,ബാലകൃഷ്ണൻ കുന്നത്തറ,രാഘവൻ പി കെ ,ശ്രീനിവാസൻ കൊടക്കാട്,വിനോദൻ പെരുമഠത്തിൽ,ശർമിള കണ്ണൂർ,രാമചന്ദ്രൻ കിഴക്കേടത്ത് എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!