ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി മഴ കനക്കും

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇക്കാരണത്താൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂ‌ർ‌ ജില്ലകൾക്കാണ് ഇന്ന് റെഡ് അലർട്ടുള്ളത്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് മേയ് 28 രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

റെഡ് അലർട്ട്

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ

കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

--- പരസ്യം ---

Leave a Comment

error: Content is protected !!