പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആർമിയില്‍ ഓഫിസർമാരാകാന്‍ സുവർണ്ണാവസരം: 90 ഒഴിവുകള്‍

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

ഇന്ത്യൻ ആർമിയിൽ പെർമനന്റ് കമ്മിഷൻ ഓഫിസർമാരായി ചേരാൻ ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് സുവർണാവസരം. 10+2 ടെക്നിക്കൽ എൻട്രി സ്കീം (TES-54) 2025-ന്റെ 54-ാമത് കോഴ്സിലെ 90 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2026 ജനുവരിയിൽ ആരംഭിക്കുന്ന ഈ കോഴ്സ്, അവിവാഹിതരായ ആൺകുട്ടികൾക്ക് എൻജിനീയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ സൈന്യത്തിൽ സ്ഥിരനിയമനവും നേടാനുള്ള അവസരം നൽകുന്നു. അപേക്ഷകർ www.joinindianarmy.nic.in വഴി 2025 ജൂൺ 12-ന് 12:00 PM-ന് മുമ്പ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

Also Read

[Image: മല്ലിക സുകുമാരന് മക്കള്‍ താരങ്ങളായതിന്റെ അഹങ്കാരം; എന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുത്; ശാന്തിവിള ദിനേശ്]

മല്ലിക സുകുമാരന് മക്കള്‍ താരങ്ങളായതിന്റെ അഹങ്കാരം; എന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുത്; ശാന്തിവിള ദിനേശ്

10+2 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സൈന്യത്തിൽ ടെക്നിക്കൽ ഓഫിസർമാരായി ചേരാൻ അവസരം നൽകുന്ന ടെക്നിക്കൽ എൻട്രി സ്കീം (TES) ഇന്ത്യൻ ആർമിയുടെ ഒരു പ്രധാന റിക്രൂട്ട്മെന്റ് പദ്ധതിയാണ്. വിജയകരമായി 4 വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും, തുടർന്ന് ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് റാങ്കിൽ പെർമനന്റ് കമ്മിഷനും നൽകും. അവിവാഹിതരായ ആണ്‍കൂട്ടികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക.

യോഗ്യത

വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (PCM) വിഷയങ്ങളോടെ 10+2/പന്ത്രണ്ടാം ക്ലാസ് 60% മാർക്കോടെ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ജെഇഇ മെയിൻസ്: അപേക്ഷകർ 2025-ലെ ജി ഇ ഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം. ജി ഇ ഇ മെയിൻസ് സ്കോർ, ഷോർട്ട്‌ലിസ്റ്റിംഗിന്റെ പ്രധാന മാനദണ്ഡമാണ്.

പ്രായപരിധി: 2006 ജൂലൈ 2-ന് മുമ്പോ 2009 ജൂലൈ 1-ന് ശേഷമോ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകരുത്. അതായത്, 16½ മുതൽ 19½ വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ദേശീയത: ഇന്ത്യൻ പൗരന്മാർ അല്ലെങ്കിൽ നേപ്പാൾ, ഭൂട്ടാൻ പൗരന്മാർ, അല്ലെങ്കിൽ 1962-ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ തിബത്തൻ അഭയാർത്ഥികൾ

എങ്ങനെ അപേക്ഷിക്കാം

  • www.joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
  • www.joinindianarmy.nic.in-ലെ “Officer Entry Apply/Login” വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • “Registration” ഓപ്ഷൻ തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ വിശദാംശങ്ങൾ, ജെ ഇ ഇ മെയിൻസ് റോൾ നമ്പർ എന്നിവ നൽകുക.
  • 10+2 മാർക്ക് ഷീറ്റ്, ജെ ഇ ഇ മെയിൻസ് അഡ്മിറ്റ് കാർഡ്, ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ പൂർത്തിയാക്കി, പ്രിന്റൗട്ട് സൂക്ഷിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 12. ജെ ഇ ഇ മെയിൻസ് 2025-ന്റെ സ്കോർ, 10+2 മാർക്കുകൾ എന്നിവ അടിസ്ഥാനമാക്കിയാകും ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 5 ദിവസത്തെ സർവീസ് സെലക്ഷൻ ബോർഡ് (S S B) ഇന്റർവ്യൂവിന് ക്ഷണിക്കും. ഇത് രണ്ട് ഘട്ടങ്ങളായാണ് നടത്തുക. എസ് എസ് ബി ടെസ്റ്റില്‍ വിജയിക്കുന്നവർക്ക് വൈദ്യപരിശോധന നടത്തും. തുടർന്ന് അന്തിമ മെറിറ്റ് ലിസ്റ്റ് എസ് എസ് ബി മാർക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കും.

TES-54 കോഴ്സ് 4 വർഷത്തെ എൻജിനീയറിങ് പരിശീലനമാണ്. ഇത് ഇന്ത്യൻ മിലിട്ടറി അക്കാദമി (IMA), ഡെറാഡൂൺ അല്ലെങ്കിൽ മറ്റ് നിയുക്ത പരിശീലന കേന്ദ്രങ്ങളിലായിരിക്കും നടക്കുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. ലഫ്റ്റനന്റുമാരായി നിയമിക്കപ്പെടുന്നവർക്ക് 7-ാം കേന്ദ്ര ശമ്പള കമ്മീഷന്റെ ലെവൽ 10 പ്രകാരം 56,100-1,77,500 രൂപ അടിസ്ഥാന ശമ്പളം, ഡിഎ, മിലിട്ടറി സർവീസ് പേ, എച്ച്ആർഎ, മറ്റ് അലവൻസുകൾ എന്നിവ ലഭിക്കും. കൂടാതെ, മെഡിക്കൽ ഇൻഷുറൻസ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!