കൊയിലാണ്ടി: പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗീത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു. ദീർഘകാലം ശ്രീ വാസുദേവാ ശ്രമഹൈസ്കൂളിലെ മ്യൂസിക് ടീച്ചറായി ജോലി ചെയ്തിരുന്ന കാലത്തും തുടർന്നും കീഴരിയൂരുമായി നല്ല ബന്ധം പുലർത്തിയിരുന്നു . ജൂൺ 21 ലോക സംഗീത ദിനത്തിലായ് ആദരിക്കൽ ചടങ്ങ്. കൊയിലാണ്ടി ടൗൺ ഹാളിലായിരിക്കും പരിപാടി. പ്രേമൻ മാഷിനുള്ള ആദരവും ഉപഹാര സമർപ്പണവും പ്രിയ ഗായകൻ ജി.വേണുഗോപാൽ നിർവ്വഹിക്കും. സംഗീത കലാ സാംസ്കാരിക രംഗത്തുള്ളവരെ ഉൾപ്പെടുത്തിയായിരിക്കും ആദരവ് പരിപാടി നടത്തുക.തുടർന്ന് ജി.വേണുഗോപാലും മകനും, മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിക്കും ‘ പ്രേമൻ മാഷിന്റെ ശിഷ്യർ സംഗീത പരിപാടി അവതരിപ്പിക്കും.കൊയിലാണ്ടിയിലെ അറിയപെടുന്ന ഗായകരെയും സംഗീതജ്ഞരെയും ഉൾക്കൊള്ളിച്ചുള്ള സംഗീത പരിപാടിയും സംഘടിപ്പിക്കും.സംഗീത വിദ്യാർത്ഥികളും സംഗീതവും കലാരംഗത്തും പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ മ്യൂസിക് ക്യൂ (മൂസിക് കൊയിലാണ്ടി ), ശ്രദ്ധ സാമൂഹ്യ പാഠ ശാല എന്നിവരാണ് സംഘാടകർ.
പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗീത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു
By aneesh Sree
Published on:
