പട്ടികജാതി വികസന വകുപ്പിൽ 300 ഒഴിവുകൾ; മെയ് 20 വരെ അപേക്ഷിക്കാം

By admin

Published on:

Follow Us
--- പരസ്യം ---

പട്ടികജാതി വികസന വകുപ്പിനു കീഴിൽ അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലകളിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ, പഞ്ചായത്ത് ഓഫിസുകളിലായി 300 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. 20 വരെ അപേക്ഷിക്കാം.

വെബ്‌സൈറ്റ്: www.scdd.kerala.gov.in. ഫോൺ: 04712737100.

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ. 
മുൻ വർഷങ്ങളിൽ പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല.
പ്രായം: 21- 35. ഓണറേറിയം: 18,000.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്‌പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫിസുകളിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫിസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

--- പരസ്യം ---

Leave a Comment

error: Content is protected !!