നടേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം – സംഘാടക സമിതി രൂപീകരണം മെയ് 23 ന്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടേരിക്കടവ്‌ പാലം നിര്‍മ്മാണ ജോലിക്ക്‌ തൂടക്കമാവുന്നു. നടേരിക്കടവിന് പാലം എന്ന പതിറ്റാണ്ടുകളുടെ സ്വപ്നമാണ്‌ യാഥാര്‍ത്ഥ്യമാവുന്നത്‌.. അരിക്കൂളത്തിനും കീഴരിയൂരിലെ നമ്പ്രത്തുകര, നടുവത്തൂര്‍ ദേശത്തിനും കൊയിലാണ്ടിയിലേക്കും കൊയിലാണ്ടി നിന്ന്‌ നടുവത്തൂര്‍ അരിക്കുളം . വഴി പേരാമ്പ്രക്കുമുള്ള എളുപ്പ വഴി ഇതോടെ തുറക്കപ്പെടും. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വര്‍ഡില്‍ നിന്നാരംഭിച്ച്‌ കൊയിലാണ്ടി നഗരസഭയിലെ കക്കാളം വയലില്‍ അവസാനിക്കുന്ന പാലം ബോസ്ടിങ്ങ്‌ ആര്‍ച്ച്‌ രൂപത്തിലാണ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം 2025 ജൂണ്‍ 2ന്‌ ബഹു: കേരളപൊതുമരാമത്ത്‌ വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിര്‍വ്വഹിക്കും. പ്രവര്‍ത്തി ഉദ്ഘാടനം വിജയിപ്പിക്കാനുളള സംഘാടക സമിതി രൂപികരണ യോഗം 2025 മെയ്‌ 23ന്‌ വൈകും 4 മണിക്ക്‌ കീഴരിയൂര്‍ മാപ്പിള എല്‍.പി.സ്‌കൂളില്‍ ചേരുന്നുയോഗത്തില്‍ എല്ലാ നാട്ടുകാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു

--- പരസ്യം ---

Leave a Comment

error: Content is protected !!