എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കീഴരിയൂരിലെത്തും.
കീഴരിയൂർ: രൂക്ഷമായ വരൾച്ചമൂലം കൃഷി നാശം സംഭവിക്കുകയും കുടി വെള്ളത്തിന് ക്ഷാമവും നേരിടുന്ന കീഴരിയൂരിലെ രണ്ട്, മൂന്ന്, നാല്, പതിനൊന്ന് വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാവുന്ന തരത്തിൽ നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളം തുറന്നു വിടണമെന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ കുറ്റ്യാടി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പട്ടു.
കനാലിൻ്റെ അരികിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ വ്യക്തിയുടെ പുരയിടത്തിലേക്ക് ജലം ഒഴുകിയെത്തുന്നു എന്ന കാരണം പറഞ്ഞാണ് നടുവത്തൂർ ബ്രാഞ്ച് കനാൽ അടച്ചിടുന്നത്.

ചോർച്ചയടച്ച് കനാൽ വീണ്ടും തുറക്കണമെന്ന ആവശ്യം പരിഗണിച്ച് അതിനാവശ്യമായ ഫണ്ട് അനുവദിക്കാമെന്നും ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് കനാൽ നവീകരണത്തിനാവശ്യ മായ റിപ്പോർട്ട് തയ്യാറാക്കാമെന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസ് പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,പാറക്കീൽ അശോ കൻ, സുലോചന സിറ്റഡൽ, അബ്ദുറഹിമാൻ കെ, നിധീഷ് കുന്നത്ത്, രാജൻ ചാലിയേടത്ത് , പ്രദീപൻ പി.എം എന്നിവർ പങ്കെടുത്തു.