ലഹരിയുടെ നീരാളി പിടുത്തത്തിൽ നമ്മുടെ നാട് അകപ്പെട്ടു കൂടാ. മാരകമായ രാസ മയക്കുമരുന്നുകൾ ഒറ്റതവണ ഉപയോഗിക്കുമ്പോൾ തന്നെ അതിൻ്റെ അടിമയായി മാറുന്നത് അത്യന്തം അപകടകരമാണ്. നമ്മുടെ കുടുംബത്തിൻ്റെ പ്രതീക്ഷകൾ കരിച്ചുകളയുന്ന രാസലഹരി നമ്മുടെ അയൽപക്കത്ത് മാത്രമല്ല, വീടിൻ്റെ അകത്തളങ്ങളിലേക്ക് വരെ എത്തിയിരിക്കുന്നു. കൊച്ചുകുട്ടികളെ വരെ ഇരകളാക്കി മാറ്റി പണം കൊയ്യുന്ന മാഫിയകളുടെ ഏജൻ്റുമാർ എല്ലായിടത്തും പിടിമുറുക്കിയിരിക്കുന്നു. നാം ഒരേപോലെ ഈ വിപത്തിനെതിരെ രംഗത്തിറങ്ങാൻ ഇനിയും താമസിച്ചാൽ വലിയ വിലകൊടുക്കേണ്ടിവരും. ലഹരി മാഫിയകളുടെ രീതികൾ എന്തൊക്കെയാണെന്നും അത് തടയിടാൻ എന്തൊക്കെയാണ് നമുക്ക് ചെയ്യാൻ കഴിയുക എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം തകർക്കല്ലേ ലഹരി നുണയല്ലേ ജീവിതമാണ് ലഹരി .കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ നടക്കുന്നതിനോടനുബന്ധിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സ് പോലീസ്ജില്ലാ കോ -ഓർഡിനേറ്ററായ ഉമേഷ് നന്മണ്ട നയിക്കുന്നു . ‘കണ്ണോത്ത് യു.പി.സ്ക്കൂൾ ഹാളിൽ നാളെ വൈകീട്ട് 4 മണിക്ക് നടക്കുന്നു. എല്ലാനാട്ടുകാരും പ്രയോജന പ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ‘
ജീവിതം തകർക്കല്ലേ ലഹരി നുണയല്ലേ ജീവിതമാണ് ലഹരി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് – ബോധവത്ക്കരണ ക്ലാസ്സ് നാളെ
By aneesh Sree
Updated on:
