കോഴിക്കോട്: കായക്കൊടിയില്‍ നടന്നത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. അതേസമയം, ഭൂമിക്കടയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.
കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്. എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായുമാണ് നാട്ടുകാര്‍ പറയുന്നത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.