കേരള സര്‍ക്കാര്‍ ഒഡാപെകിന് കീഴില്‍ യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ടൈലറിങ് മേഖലയില്‍ പ്രഗത്ഭരായ ഉദ്യോഗാര്‍ഥികള്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. യുഎഇയിലെ പ്രശസ്ത സ്ഥാപനത്തിലേക്കാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ മെയ് 20ന് മുന്‍പായി മെയില്‍ മുഖേന അപേക്ഷ അയക്കണം.
തസ്തിക & ഒഴിവ്
യുഎഇയിലേക്ക് സ്‌കില്‍ഡ് ടൈലര്‍ (വെസ്റ്റേണ്‍ ബ്രൈഡല്‍ ആന്റ് ഈവനിങ് ഗൗണ്‍) റിക്രൂട്ട്‌മെന്റ്. ആകെ 20 ഒഴിവുകള്‍.
ശമ്പളം
1200 യുഎഇ ദിര്‍ഹം മുതല്‍ 2000 യുഎഇ ദിര്‍ഹം വരെയാണ് ശമ്പളം ലഭിക്കുക.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
20 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വെസ്റ്റേണ്‍ ബ്രൈഡല്‍ മേക്കിങ്ങില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ജോലിയുടെ സ്വഭാവം
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് ജോലി സമയം. താമസവും, യാത്രയും കമ്പനി വഹിക്കും. വെസ്റ്റേണ്‍ ബ്രൈഡല്‍ ഗൗണുകള്‍ ഡിസൈന്‍- ടൈലറിങ് കഴിവ് ആവശ്യമാണ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം വിശദമായ സിവി, പാസ്‌പോര്‍ട്ട്, ടൈലറിങ് വീഡിയോ (ഉണ്ടെങ്കില്‍) എന്നിവ സഹിതം recruit@odepc.in എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്ട് ലൈനില്‍ Skilled Tailor എന്ന് രേഖപ്പെടുത്തണം.
അപേക്ഷ: click
വിജ്ഞാപനം: click