കീഴരിയൂർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കീഴരിയൂർ യൂണിറ്റ് സമ്മേളനം വള്ളത്തോൾ ഗ്രന്ഥാലയം ഹാളിൽ വെച്ച് ജില്ലാ കമ്മറ്റിയംഗം പി.കെ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. മേഖലാകമ്മറ്റി സെക്രട്ടറി ദിലീപ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി വിനോദ് ആതിര യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി.രാഘവൻ, സി.കെ. ബാലകൃഷ്ണൻ, അജിത ആവണി ,സഫീറ വി.കെ., ഇ.എം. നാരായണൻ, ചന്ദ്രൻ കണ്ണോത്ത്, ആതിര ചാലിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സി..കെ. ബാലകൃഷ്ണൻ (പ്രസിഡണ്ട്), വിനോദ് ആതിര (സെക്രട്ടറി), അജിത ആവണി (വൈസ് പ്രസിഡണ്ട് ) ചന്ദ്രൻ കണ്ണോത്ത് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.