ഒറോക്കുന്ന് മലയിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുക, ഒറോക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനാവശ്യമായ പുതിയ കിണർ നിർമിക്കുക ,പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് കീഴരിയൂർ മണ്ഡലം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട് കെ. വിശ്വൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി രാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ഇ.എം മനോജൻ, കോൺഗ്രസ് ഭാരവാഹികളായ ടി.കെ നാരായണൻ ,പി .ഭാസ്കരൻ ,വി .പി അശോകൻ, വി എൻ ബാബു, എം എൻ വേണുഗോപാൽ, സി.സുനീതൻ ,പുണ്യം ബാലകൃഷ്ണൻ പ്രസംഗിച്ചു
കീഴരിയൂർ മണ്ഡലം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി
By aneesh Sree
Published on:
