കീഴരിയൂർ ഫെസ്റ്റിന് നാളെ തുടക്കമാവും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സാംസ്ക്കാരികോത്സവമായ ഫെസ്റ്റ് മെഗാ സ്റ്റേജ് ഇവൻ്റ്സിന് (ഫിബ്രവരി 12 ന്) ബുധനാഴച തുടക്കമാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ന് സാംസ്ക്കാരിക ഘോഷയാത്രക്കു ശേഷം ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല അധ്യക്ഷത വഹിക്കും. ടി പി രാമകൃഷ്ണൻ എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാനേതാക്കാൾ ചടങ്ങിൽ സംബന്ധിക്കും. വൈകീട്ട് 7 ന്, മേഘ് മൽഹാർ ഹൃദയ സംഗീത സംഗമം നടക്കും. തുടർന്ന് നടക്കുന്ന നൃത്താവിഷ്ക്കാരത്തിന് റിയാ രമേഷ് നേതൃത്വം നൽകും. 13 ന് വ്യാഴാഴ്ച ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ സ്ക്കൂൾ ഫെസ്റ്റ് സംഘടിപ്പിക്കും. ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതശിൽപ്പം മാജിക്കൽ മോട്ടിവേഷൻ എന്നിവ നടക്കും. വൈ: 7.30 ന് കൗഷിക് മ്യൂസിക്കൽ ബാൻ്റ് കെ. എൽ എക്സ്പ്രസ് അരങ്ങേറും. 14 ന് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന ചരിത്രവർണ്ണങ്ങൾ, ചരിത്രകാരൻ എം ആർ രാഘവവാരിയർ ഉദ്ഘാടനം ചെയ്യും തുടർന്ന് വിദ്യാർത്ഥികൾക്കായി പെയിൻ്റിംഗ് മത്സരം നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാദരം എം.ടി യോടൊപ്പം ലിറ്ററേച്ചർ ഫെസ്റ്റിൽ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഒ പി സുരേഷ്, എ.കെ അബ്ദുൾ ഹക്കിം എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന പാട്ടും പടവെട്ടും അരങ്ങേറും . 15 ന് വൈ: 6 ന് നടക്കുന്ന സെക്കുലർ ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആചാര്യ എം. ആർ രാജേഷ്, ശുഐബുൽഹൈമത്തി, റൈറ്റ് റവറൻ്റ് ഡോ റോയ്സ് മനോജ് വിക്ടർ എന്നിവർ പങ്കെടുക്കും. വൈ 7 ന് നടക്കുന്ന സൂഫി സംഗീത രാവ്  ബിൻസിയും ഇമാമും അവതരിപ്പിക്കും. 16 ന് വൈ: 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി മുഖ്യാതിഥിയായി പങ്കെടുക്കും. കെ. കെ. നിർമ്മല ടീച്ചർ അധ്യക്ഷം വഹിക്കും. 

--- പരസ്യം ---

Leave a Comment

error: Content is protected !!