അറിവിൻ്റെയും സാങ്കേതികവിദ്യയുടെയും അതിരുകളില്ലാത്ത ലോകത്തേക്ക് നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. വർത്തമാനകാലത്തിൻ്റെ ഏറ്റവും വലിയ മുന്നേറ്റമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ ഐ) നമ്മുടെ പഠനരീതികളെയും തൊഴിൽ മേഖലയെയും എങ്ങനെ മാറ്റിമറിക്കുന്നു എന്ന് അടുത്തറിയാൻ നിങ്ങൾക്കും ഒരു അവസരം!
എന്റെ കേരളം – സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് സൗജന്യമായി സെമിനാർ സംഘടിപ്പിക്കുന്നത്.
കൈറ്റിന്റെ (Kerala Infrastructure and Technology for Education) നേതൃത്വത്തിൽ മെയ് 10 ശനിയാഴ്ച രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന “എ ഐ കാലത്തെ പഠനവും ജോലിയും” എന്ന സെമിനാറിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് എ ഐയുടെ അത്ഭുതലോകം അടുത്തറിയാനാകും. സെമിനാറിൽ, കൈറ്റ് സി.ഇ.ഒ. ശ്രീ. കെ. അൻവർ സാദത്ത് മുഖ്യാതിഥിയായി പങ്കെടുക്കുകയും, . കോഴിക്കോട് എൻ.ഐ.ടിയിലെ പ്രമുഖ എ ഐ വിദഗ്ധർ എ ഐയുടെ വിവിധ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
ഈ സെമിനാറിലൂടെ നിങ്ങൾക്ക്:
- എ ഐയുടെ അടിസ്ഥാന തത്വങ്ങളും സാധ്യതകളും മനസ്സിലാക്കാം.
- വിദ്യാഭ്യാസ രംഗത്ത് എ ഐയുടെ നൂതനമായ ഉപയോഗങ്ങളെക്കുറിച്ച് അറിയാം.
- ഭാവിയിലെ തൊഴിൽ സാധ്യതകളും അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളും ചർച്ച ചെയ്യാം.
ഈ സെമിനാർ അധ്യാപകർക്ക് പുതിയ പഠനരീതികൾ പരിചയപ്പെടുത്താനും, രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ ഭാവി കരിയറിനെക്കുറിച്ച് ബോധവാന്മാരാകാനും, വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് ഒരു വാതിൽ തുറക്കാനും സഹായിക്കും.
തീയതി: മെയ് 10, 2025 (ശനിയാഴ്ച)
സമയം: രാവിലെ 10:00
സ്ഥലം: (കോഴിക്കോട് ബീച്ചിലെ AC ഹാൾ.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക:
https://forms.gle/cJwUY1Bd3feg9SZM6
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
9946602656,9846750857
8848514165,
- നോഡൽ ഓഫീസർ ( സെമിനാർ , എന്റെ കേരളം )