വിദേശ മരുന്നുകള്‍ക്ക് വീണ്ടും ക്ലിനിക്കല്‍ ട്രയല്‍ വേണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി

By neena

Published on:

Follow Us
--- പരസ്യം ---

വിദേശ മരുന്നുകള്‍ക്ക് വീണ്ടും ക്ലിനിക്കല്‍ ട്രയല്‍ വേണമെന്ന നിബന്ധന അഞ്ച് രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. അമേരിക്ക, യുകെ, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ അനുമതി ലഭിച്ച മരുന്നുകളാണെങ്കില്‍ അവയുടെ വിതരണത്തിനും വില്‍പനയ്ക്കും ഇന്ത്യയില്‍ പ്രത്യേക ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇന്ത്യയുടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് (ഡിസിജിഎ) ഇളവ് പ്രഖ്യാപിച്ചത്. പല മരുന്നുകളുടെയും ലഭ്യതയില്‍ ഇതോടെ കാലതാമസം ഒഴിവാക്കും. പുതിയ തീരുമാനം മരുന്ന് ഉല്‍പാദക കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും രോഗികള്‍ക്കും ആശ്വാസമേകും.

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്ന്, ജീന്‍ കോശ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന്, പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട പുതിയ മരുന്നുകള്‍, സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട മരുന്നുകള്‍, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ലഭിക്കാത്തതും മികച്ച ഫലം നല്‍കുന്നവ തുടങ്ങിയ മരുന്നുകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

--- പരസ്യം ---

Leave a Comment

error: Content is protected !!