ലുലുവില്‍ ജോലി നേടാം; ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളറിയാം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലെ വിവിധ മാളുകളിലേക്കായി ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍ പരിചയപ്പെടാം. ഓണ്‍ലൈനായി സിവി അയച്ചാണ് അപേക്ഷിക്കേണ്ടത്. 

ഒഴിവുകള്‍

ക്രിയേറ്റീവ് ഡയറക്ടര്‍

പിആര്‍/ കോപ്പി റൈറ്റര്‍ 

സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്

മോഷന്‍ ഗ്രാഫിക് ഡിസൈനര്‍

യോഗ്യത

ക്രിയേറ്റീവ് ഡയറക്ടര്‍

സമാന മേഖലയില്‍ 10 വര്‍ഷമെങ്കിലും ജോലി പരിചയം ആവശ്യമാണ്. 

പിആര്‍/ കോപ്പി റൈറ്റര്‍

ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. 

സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്

ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രസക്തമായ ജോലിപരിചയം ആവശ്യമാണ്. 

മോഷന്‍ ഗ്രാഫിക് ഡിസൈനര്‍

സമാന മേഖലയില്‍ മൂന്ന് മുതല്‍ 4 വര്‍ഷം വരെയുള്ള ഡിസൈനിങ് പരിചയം ഉണ്ടായിരിക്കണം. 

അപേക്ഷ

ലുലു ഗ്രൂപ്പിന് കീഴിലുള്ള ജോലിയൊഴിവുകള്‍ക്ക് നേരിട്ട് ലുലുവിന്റെ ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയച്ചാല്‍ മതി. മേല്‍പറഞ്ഞ തസ്തികകളിലേക്ക് ഏപ്രില്‍ 30ന് മുന്‍പായി careers@lucid.in എന്ന ഇമെയിലിലേക്ക് സിവി അയക്കുക. 

നിങ്ങള്‍ക്ക് ലഭിക്കുന്ന ജോലിയൊഴിവുകള്‍ കൃത്യവും, വ്യക്തവുമാണെന്ന് നോക്കി മനസിലാക്കി മാത്രം അപേക്ഷ നല്‍കുക. തെറ്റായ വിവരങ്ങളും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നും മാറി നില്‍ക്കുക.

മറ്റ് തൊഴില്‍ അവസരങ്ങള്‍

കരാര്‍ നിയമനം പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎന്‍ആര്‍ഇജിഎസ് എന്നിവയില്‍ മുന്‍ പരിചയം അഭികാമ്യം. ഏപ്രില്‍ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിന്‍-689503 വിലാസത്തില്‍ അപേക്ഷ (ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍. ഫോണ്‍: 04734 260314.

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 0468 2221807.

--- പരസ്യം ---

Leave a Comment

error: Content is protected !!