മേലടി ബ്ലോക്ക് പഞ്ചായത്ത്
രാസലഹരിയ്ക്കെതിരെ
കാവലാകാം… കൈകോർക്കാം എന്ന സന്ദേശത്തോടെ മേ
ലടി ബ്ലോക്ക്തല ഉദ്ഘാടനം 17-05-25 ന്
കീഴരിയൂരിൽ നടക്കും രാസലഹരിയുടെ നീരാളി കൈകൾ നമ്മുടെ വീടുകളുടെ അകത്തളങ്ങളിലേക്ക് വരെ എത്തിച്ചേരാനുള്ള സാഹചര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാവശ്യമായ അറിവുകൾ നാം ഓരോരുത്തരും സ്വായത്തമാക്കേണ്ടതാണ്. മേലടി ബ്ലോക്ക് പഞ്ചായത്തിൻ്റെ രാസലഹരിയ്ക്കെതിരെയുള്ള പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് 17-5- 2025ന് വൈകീട്ട് 4.30 ന് നടക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് ചങ്ങാടത്ത് പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.കെ. നിർമ്മല ടീച്ചർ അധ്യക്ഷത വഹിക്കും. അസി. സർക്കിൾ ഇൻസ്പെക്ടർ റഹീബ് മണിയൂർ മുഖ്യാഥിതിയായിരിക്കും ജനപ്രതിനിധികൾ പൊതുപ്രവർത്തകർ കുടുംബശ്രീ അംഗങ്ങളൾ, കലാ സാംസ്കാരിക പ്രവർത്തകർ, യുവജന സംഘടന നേതാക്കൾ പ്രവർത്തകർ, രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുക്കമെന്ന് സംഘാടകർ അറിയിച്ചു.
രാസലഹരിയ്ക്കെതിരെയുള്ള പദ്ധതിയുടെ മേലടി ബ്ലോക്ക്തല ഉദ്ഘാടനം കീഴരിയൂരിൽ
By aneesh Sree
Published on:
