സർക്കാർ,എയ്ഡഡ്,ഐ.എച്ച്.ആർ.ഡി, കേപ്,സ്വാശ്രയ പോളിടെക്നിക്ക് കോളേജുകളിലേക്ക് സംസ്ഥാനടിസ്ഥാനത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ /മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ്എന്നിവ പഠിച്ചവർക്ക് മാനേജ്മെന്റ് സ്ട്രീമിലേക്കും (സ്ട്രീം.2) അപേക്ഷിക്കാം. സിബിഎസ്ഇ പാസ്സായവരിൽ മാത്തമാറ്റിക്സ് ബേസിക് തിരഞ്ഞെടുത്തവർ അപേക്ഷിക്കേണ്ടതില്ല.പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങൾക്ക് 100 രൂപയുമാണ്അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ചെയ്ത് ഫീസടയ്ക്കണം. തുടർന്നു മാത്രമേ വിവിധ സർക്കാർ / സർക്കാർ എയ്ഡഡ് /ഐഎച്ച്ആർഡി / കേപ് /സ്വാശ്രയപോളിടെക്നിക് കോളേജുകളിലേക്കും എൻസിസി /സ്പോർട്സ് ക്വാട്ടകളിലേക്കും അപേക്ഷിക്കാനാവൂ. എൻസിസി /സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻസിസി ഡയറക്ടറേറ്റിലേക്കും ഓഫീസിലേക്കും അയയ്ക്കണം. വിവരങ്ങൾക്ക്:
www.polyadmission.org.