കേരള പൊലിസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്; 66800 ശമ്പളം വാങ്ങാം; യോ​ഗ്യതയറിയാം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള പൊലിസ് കോൺസ്റ്റബിൾ ട്രെയിനീ തസ്തികയിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. എസ്.സി, എസ്.ടി ഉദ്യോഗാർഥികൾക്ക് മാത്രമായി ജില്ലാതലത്തിലാണ് നിയമനം നടക്കുക. താൽപര്യമുള്ളവർ ജൂൺ 4ന് മുൻപായി കേരള പിഎസ് സി മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

കേരള പിഎസ് സിക്ക് കീഴിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമായി പൊലിസ് കോൺസ്റ്റബിൾ ട്രെയിനി (ആംഡ് പൊലിസ് ബറ്റാലിയൻ) റിക്രൂട്ടമെന്റ്. 

എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒഴിവുകൾ. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 31,100 രൂപമുതൽ 66800 രൂപവരെ ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 31 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1994നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. വിമുക്ത ഭടൻമാർക്ക് 41 വയസ് വരെ ഇളവുണ്ട്. 

യോഗ്യത

ഹയർ സെക്കണ്ടറി വിജയിച്ചിരിക്കണം. 

വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല.

ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 160 സെ.മീ ഉയരം വേണം. 76 സെ.മീ നെഞ്ചളവും, 5 സെ.മീ എക്‌സ്പാൻഷനും സാധിക്കണം. 

പുറമെ 100 മീറ്റർ ഓട്ടം, ഹൈജമ്പ്, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോൾ ത്രോ, റോപ് ക്ലൈമ്പിങ്, പുൾ അപ്, 1500 മീറ്റർ ഓട്ടം എന്നീ കായിക ഇനങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിൽ വിജയിക്കണം. 

അപേക്ഷ

താൽപര്യമുള്ളവർ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ശേഷം കാറ്റഗറി നമ്പർ തിരഞ്ഞെടുത്ത് ഓൺലൈനായി ജൂൺ 4ന് മുൻപായി അപേക്ഷ നൽകണം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

--- പരസ്യം ---

Leave a Comment

error: Content is protected !!