അരിക്കുളം: കനത്ത മഴയും കാറ്റും കാരണം അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. മേൽക്കൂര ഏതാണ്ട് മുഴുവനായും തകർന്നിട്ടുണ്ട്. കൂടാതെ അസ്ഥിവാരത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തെങ്ങ് വീഴുത്ത സമയത്ത് വീട്ടിനുള്ളിൽ ആരും ഇല്ലാത്തതുകാരണം വൻദുരന്തമാണ് ഒഴിവായത്. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി,വില്ലേജ് ഓഫീസർ രേഷ്മ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
അരിക്കുളം: കനത്ത മഴയും കാറ്റും വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു നാശനഷ്ടം
By aneesh Sree
Published on:
